https://www.facebook.com/SSdigimag
 

ചെറുതിരകളുടെ തഴുകൽ

ഉത്സാപിക്കുക, ഉയർത്തുക

- വിവർത്തനം : വാസന്തി ഗോപാലൻ

പിറന്ന കുഞ്ഞിൻറെ ശരിയായി പ്രവർത്തിക്കാത്ത ശ്വാസകോശ ശസ്ത്രക്രിയയ്ക്കുവേണ്ടി  കുഞ്ഞിൻറെ  അമ്മയ്ക്ക്  ആവശ്യമായ ധനസഹായം നൽകുക.

ദാരിദ്ര്യ രേഖയ്ക്കു കീഴെ ഉള്ള വൃക്ക രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള ധനസഹായം നൽകുക.

കാൻസർ രോഗം മൂലം അത്യധികം കഷ്ടപ്പെടുന്നവരെയും പക്ഷവാതം ബാധിച്ച വരെയുംഅന്ത്യനിമിഷം വരെ സഹായിക്കുക.

പ്രമേഹരോഗം മൂലം നിത്യ ആവശ്യങ്ങൾക്ക് പോലും നടക്കുവാൻ കഷ്ടപ്പെടുന്ന ശാന്താകുമാരിക്ക് വാക്കർ നൽകുക.

ശാസകോശ ശസ്ത്രക്രിയശേഷം ആരോഗ്യം തിരിച്ചു കിട്ടിയ കുഞ്ഞ്

ശാസകോശ  ശസ്ത്രക്രിയയ്ക്കു

ശേഷം ആരോഗ്യം തിരിച്ചു കിട്ടിയ കുഞ്ഞ്

കണിക വിമൻസ് ഫോറത്തിൻറെ വാക്കർ സംഭാവന

ശാന്തകുമാരിക്ക് കണിക വിമൻസ് ഫോറത്തിന്റെ വാക്കർ സംഭാവന

 അവശതകൾക്ക് എതിരെ പ്രതിരോധം

വാക്കർ കൊടുക്കുക, കസ്തൂർബാ വിധവ കൂട്ടായ്മയിലേക്കും,  ആശ്രയ ഭവനിലെ ആശ്രിതർക്കും ഓക്സിമീറ്റർ നൽകുക,  പച്ചക്കറികളും കുടകളും സംഭാവന ചെയ്യുക, കൊച്ചു കുട്ടിയുടെ ശ്വാസകോശ ശസ്ത്രക്രിയയ്ക്ക് ധന സഹായം ചെയ്യുക,  ദാരിദ്ര്യരേഖയ്ക്കു താഴെ ഉള്ള പ്രായമായവർക്കു ശൗചാലയം നിർമ്മിച്ചു കൊടുക്കുക,  അവശരായവർക്ക്  സമയാനുസരണ സഹായം - ഇത്തരം പ്രവർത്തനങ്ങളെ കുറിച്ചാണ് 160 അംഗങ്ങളുള്ള കണികാ വിമൻസ് ഫോറം (കെ ഡബ്ലിയു എഫ്) ചർച്ച ചെയ്യുന്നത്.

‘കണികാ’, എന്നാൽ, ഒരു തുള്ളി. ഈ പേര് കണികയ്യിൽ അംഗങ്ങളുടെ 10 വർഷത്തെ പരോപകാരപ്രദമായ പ്രവർത്തനങ്ങൾ സമൂഹത്തിലെ വ്യക്തികൾക്കും കൂട്ടായ്മകൾക്കും കുറച്ചു കുറച്ചായി  ഉപകാരപ്രദം ആകുന്നു എന്ന തൃപ്തി ഉണ്ടാക്കുന്നു. 2016ലെ കണിക ഉൽപാദിപ്പിക്കുന്ന ജൈവ ജന്യമായ സാനിറ്ററി ടവ്വൽസ ജനപ്രീതി നേടി.  ഈ ടവ്വലുകൾ പ്രായപൂർത്തിയായ സെൻറ് ജോസഫ് സ്പെഷൽ സ്കൂൾ വിദ്യാർഥിനികൾക്കും പോപ്പ് പോൾ  മേഴ്സി ഹോമിലും സൗജന്യ വിതരണം ചെയ്തു.

തൃശ്ശൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കെ ഡബ്ലിയു എഫ്ന്റെ ഓക്സിജൻ കോൺസെൻട്രേറ്റ്ർ സംഭാവന

തൃശ്ശൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ഓക്സിജൻ കോൺസെൻട്രേറ്റ്ർ സംഭാവന

പ്രശ്നപരിഹാരം

2020 മെയ് മാസം മുതൽ കോവിഡ്19 മഹാമാരി കാരണം ദേശീയതലത്തിൽ അടച്ചുപൂട്ടൽ വന്നപ്പോൾ കണികാ അംഗങ്ങൾക്ക് ഒന്നിച്ചുകൂടി പ്രവർത്തിക്കാൻ പറ്റാതായി. അതുകൊണ്ട് സാനിറ്ററി ടവൽ നിർമ്മാണം നിർത്തിവെക്കേണ്ടിവന്നു. ഈ സമയത്ത് കണികാ വിമൻസ് ഫോറത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നിന്നു പോയേനെ.  പക്ഷേ നശിച്ചു പോകുമായിരുന്ന  സാനിറ്ററി ടവൽ നിർമ്മാണ യൂണിറ്റ്  വിൽക്കുകയും, അതിൽ നിന്ന് കിട്ടിയ വരുമാനത്തിന്ൻറെ ഒരു വലിയ സംഖ്യ കൊണ്ട് അത്യാവശ്യമായ ഓക്സിജൻ കോൺസെൻട്രേറ്റ്ർ തൃശ്ശൂർ ഡിസ്ട്രിക്ട് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നൽകുകയും ചെയ്തു.

ആശ്രയ ഭവൻ ( Image by Kristaps Ungurs )

മാനസിക തകരാറുമൂലം തെരുവിൽ ചുറ്റി  നടക്കുന്നവർക്കും , ക്യാൻസർ രോഗം മൂലം  കഷ്ടപ്പെടുന്നവർക്കും, കിടപ്പാടം ഇല്ലാത്ത കിടപ്പ് രോഗികൾക്കും, മാറാത്ത വ്രണ ബാധ  ഉള്ളവർക്കും, കുടുംബത്തിന്റെ, സമൂഹത്തിന്റെ സഹായം  കിട്ടാത്തവർക്കും, താങ്ങും തണലും ആണ്. വൻതോതിലുള്ള ധനസഹായം എങ്ങുനിന്നും ഇല്ല. ഇവരുടെ നിത്യ ചിലവുകൾ, ആശുപത്രി സന്ദർശനം, മരുന്ന് എന്നീ ചിലവുകൾ സാധാരണക്കാരുടെ സഹായം കൊണ്ടാണ് 20 വർഷമായി നടത്തുന്നത്.

ആശ്രയ ഭവൻ

 കസ്തൂർബാ വൃദ്ധസദന കൂട്ടായ്മയിലേക്ക് രാധിക കൃഷ്ണന്റെ ഓക്സിമീറ്റർ  സംഭാവന 

 കസ്തൂർബാ വൃദ്ധസദന കൂട്ടായ്മയിലേക്ക് രാധിക കൃഷ്ണന്റെ ഓക്സിമീറ്റർ  സംഭാവന 

സുഭദ്രമ്മ
ഓമന

കാലുകൾ മടക്കി ഇരിക്കാൻ ബുദ്ധിമുട്ടുള്ള 82 വയസ്സായ സുഭദ്രമ്മയ്ക്കും 60 വയസ്സായ ഓമനയ്ക്കും ഉയർന്ന ഇരിപ്പിടം ഉള്ള  ശൗചാലയം ഉണ്ടാക്കിക്കൊടുത്തു

കഴിഞ്ഞ 19 മാസങ്ങളിലും കെ ഡബ്ലിയു എഫ് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടു തന്നെ പ്രവർത്തനം തുടർന്നു.  കസ്തൂർബാ വിധവ കൂട്ടായ്മയിലും ആശ്രയ ഭവനിലും ഉള്ള 106 പേരുടെ ആരോഗ്യ വർധനവിനായി വൈറ്റമിൻ സിയും, ഡിയും സംസ്കൃതി വിഷൻ എന്ന സംഘടനയിലൂടെ വിതരണം ചെയ്തു.  ഇവർക്കു തന്നെ തലയിണകളും  വിരിപ്പുകളും സൗജന്യമായി നൽകി. കണിക മെമ്പർ രാധിക കൃഷ്ണന്റെ സംഭാവനയായ ഓക്സിമീറ്ററുകൾ മേൽപ്പറഞ്ഞ രണ്ടിടത്തും നൽകിയപ്പോൾ, ഇവിടുത്തെ അന്തേവാസികൾ അവരുടെ സ്നേഹവും  നന്ദിയും പ്രകടിപ്പിച്ചു.

സ്ഥിരമായി വെല്ലുവിളി നേരിടുന്ന ഒരു അന്തരീക്ഷത്തിൽ  ആശ്വാസവും അറിവും സംരക്ഷണവും നൽകാൻ കണികയും ഭാരതത്തിൽ ഒരു ലക്ഷം സന്നദ്ധ പ്രവർത്തകരുള്ള AIWCയോട് ബന്ധപ്പെട്ട 600 സ്ത്രീ സംഘടനകളിൽ ഒന്നാണ്.

പരിമിതികൾ

അന്ധനായ സന്തോഷ് മക്കളുടെ ഔപചാരിക വിദ്യാഭ്യാസം നിലക്കടല വിറ്റ് വരുമാനം കൊണ്ടാണ് നടത്തിയിരുന്നത്. സന്തോഷിന്റെ അനാരോഗ്യം കുട്ടികളുടെ വിദ്യാഭ്യാസം തുടരുന്നതിന് തടസ്സമായി. ഇതു പോലെ, മറ്റൊന്നാണ് ജോലി ചെയ്തു കുടുംബം പുലർത്തിയിരുന്ന സ്ത്രീയ്ക്ക് ഹൃദ്രോഗം പിടി പെട്ടതും.

വൈവിധ്യമുള്ള ഭാരതത്തിൽ, ദക്ഷിണ ഇന്ത്യൻ സംസ്ഥാനമായ കൊച്ചു കേരളം 1991ൽ തന്നെ പൂർണ്ണ സാക്ഷരത, 2016ൽ പൂർണ പ്രാഥമിക വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രസിദ്ധി നേടിയതാണ്. ഈ രാഷ്ട്രത്തിൽ ഔപചാരിക വിദ്യാഭ്യാസം ഉദ്യോഗ് ലബ്ധിക്കും,  ജീവിത മുന്നേറ്റത്തിനും ആവശ്യമാണു്. സാനിറ്ററി ടവൽ നിർമ്മാണ യൂണിറ്റ് വിറ്റ സംഖ്യയിലെ നല്ലൊരുഭാഗം വിഷമാവസ്ഥയിൽ പെട്ട ഇത്തരം കുട്ടികളുടെ സ്കൂൾ ഫീസും കോളേജ് ഫീസും അടയ്ക്കുവാൻ പ്രയോജനമായി. കണികാ അംഗങ്ങളുടെ വാർഷിക വരിസംഖ്യ കൊണ്ടു മാത്രം  ഇത്രയുമധികം സേവനങ്ങൾ നടത്തി കൊണ്ടുപോകാൻ സാധ്യമല്ല. കെ ഡബ്ലിയു എഫ്  അംഗങ്ങളിൽ പലരും കൈ അയച്ചു നൽകുന്ന സംഭാവനകളും പേര് പറയാൻ ഇഷ്ടപ്പെടാത്ത മറ്റു പല സജ്ജനങ്ങൾ നൽകുന്ന സഹായങ്ങളും ഈ പ്രവർത്തനങ്ങളിൽ കണികക്ക് സഹായകമാകുന്നു.

തയ്യൽ വേലയിൽ സമർഥയായ കോളേജ് വിദ്യാർത്ഥിനി വന്ദനക്ക് കണികാ അംഗമായ സരോജ മുരളീധരൻ തയ്യൽ മെഷീൻ സൗജന്യമായി നൽകിയത് ഒരു ഉദാഹരണമാണ്. വന്ദനക്ക് ഒരു വരുമാനമാർഗ്ഗമാണ് ഈ തയ്യൽ മെഷീൻ.

നേട്ടങ്ങൾ

ഈ വർഷം ആരംഭിച്ചത് ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസിന് നോട് ചേർന്ന് നടത്തിയ വെബിനാറിലൂടെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി സംവദിക്കാൻ കഴിഞ്ഞു എന്നുള്ളതാണ്. കോട്ടപ്പുറം ഡിവിഷനിൽനിന്ന് നിജി ഹരിലാൽ,  സിവിൽ ലൈൻ ഡിവിഷനിൽനിന്ന് സുനിത വിനു,  കോലഴി പഞ്ചായത്തിൽനിന്ന് ലക്ഷ്മി വിശ്വംഭരൻ എന്നീ പ്രതിനിധികളുമായും എ ഐ ഡബ്ല്യു സി യുടെ മറ്റു ശാഖ അംഗങ്ങളുമായും കണികയുടെ പ്രവർത്തന വിവരങ്ങൾ പങ്കുവെച്ചു. പൗര പ്രതിനിധികൾ അവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സംസാരിക്കുകയും ചെയ്തു.

കണിക അംഗങ്ങൾ കോട്ടപ്പുറം നമ്പൂതിരി വിദ്യാലയ അപ്പർപ്രൈമറി സ്കൂളിലേക്ക് CPUs സംഭാവന നൽകുന്നു

കോവിഡ്19 മഹാമാരി തുടങ്ങുന്നതിനുമുമ്പ്  2014ൽ  സ്ഥാപക മെമ്പറായ വാസന്തി ഗോപാലനും മറ്റു കണിക അംഗങ്ങളും കോട്ടപ്പുറം നമ്പൂതിരി വിദ്യാലയ അപ്പർപ്രൈമറി സ്കൂളിലേക്ക് CPUs നൽകുന്നു

അലസതയ്ക്ക് സമയമില്ല

അവഗണിക്കപ്പെടുന്ന മാനുഷിക പ്രശ്നങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങളും ചർച്ചകളും ഈ സമയത്തും കണിക നടത്തുന്നുണ്ട്. സംസാര വൈകല്യം, കേൾവി വൈകല്യം എന്നീ വിഷയങ്ങളെ പറ്റി ആണ് സീനിയർ ഓഡിയോളജിസ്റ്റ്, സ്പീച് തെറാപ്പിസ്റ്റ് കരൊലിൻ ജിയൊ ബ്രിഡ്‌ജിത്‌ സംസാരിച്ചത്.  അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ യൂറോളജിസ്റ്റ് ഡോക്ടർ ഹരികൃഷ്ണൻ മൂത്രനാളി അണുബാധയെ കുറിച്ച് വിശദമായി സംസാരിച്ചു.  അക്രമങ്ങളെ നേരിടുന്നതിനുള്ള  സ്വയം പ്രതിരോധ രീതികളെപ്പറ്റി  നിർഭയ ലെക്ചർ ഡെമോൺസ്റ്റ്രേഷൻ നടത്തി.  ‘സുരക്ഷ’ സ്ത്രീധന സംബന്ധമായ മാനസിക-ശാരീരിക  പീഡനങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനെ കുറിച്ച് അറിവു നൽകാൻ എ ഐ ഡബ്ല്യു സി  സൗത്ത് സോങ് നടത്തിയ 130 ചർച്ച സമ്മേളനങ്ങളിൽ ഒന്നാണ്.

മാനവ സേവയെ മുൻനിർത്തിയുള്ള കണികയുടെ പരിശ്രമങ്ങൾക്ക് 10 വർഷം പൂർത്തിയാകാൻ പോകുന്നു. ഉദ്ദേശം: ഇനിയും ഈ പ്രവർത്തനങ്ങൾ തുടരുക.

സമർഥമായ പരിഹാരങ്ങളേ പങ്കുവയ്ക്കൂ. ചിന്തകളും അഭിപ്രായങ്ങളും അടിയിലുള്ള കോൺടാക്ട് ഫോർമിൽ  എഴുതിയാൽ, മറ്റു വായനക്കാർക്ക് കാണാനായി ആയി ഇവിടെ പോസ്റ്റ് ചെയ്യുന്നതായിരിക്കും.

ഇത്തരം സമർഥമായ പരിഹാരങ്ങൾ എഴുതുവാനും പ്രസിദ്ധീകരിക്കാനും താല്പര്യമുണ്ടോ? ദയവായി ഇമെയിൽ sshumanityhelps@gmail.com ലേക്ക് അയയ്ക്കു.

WHAT OUR READERS SAY

Mookambika Menon

വളരേ നല്ലനല്ല പ്രവർത്തനങ്ങൾ ഇനിയും ഇതേ പോലെ കൂടുതൽ പ്രവർത്തനമേഖല വർദ്ധിക്കാനും,  എല്ലാവരും കൂടുതൽ സഹകരിച്ച്, ഉത്സാഹിച്ച് മുന്നോട്ടു പോകാനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ. കണികയിലെ എല്ലാഅംഗങ്ങൾക്കും അഭിനന്ദനങ്ങൾ.